Tuesday, June 8, 2010

Home

സ്വാഗതം

ഭാരതീയരുടെ ജീവിതത്തില്‍ എന്നും കലകള്‍ക്ക്‌ വലിയ സ്ഥാനമാണുള്ളത്‌. സാഹിത്യം, സംഗീതം, കല എന്നിവയൊന്നും ഇഷ്ടപ്പെടാത്ത ആളുകള്‍ വാലും കൊമ്പുമില്ലാത്ത മൃഗങ്ങളാണ്‌ എന്ന്‌ ഋഷിവര്യന്‍മാര്‍ പറഞ്ഞതിനു കാരണവും അതാവാം."ദുഖിതര്‍ക്കൂം അധ്വാനം കൊണ്ട്‌ തളര്‍ന്നവര്‍ക്കൂം തപസ്വികള്‍ക്കൂം ആസ്വദിക്കാന്‍ കഴിയുന്നതും ആശ്വാസമേകുന്നതുമാവണം കലകള്‍"-നാട്യ ശാസ്ത്രം എഴുതിയ ഭരതമുനിയാണ്‌ ഇങ്ങനെ പറയുന്നത്‌. കലകളെ പ്രധാനമായും രണ്ടായി തിരിക്കാം-ശാസ്ത്രീയകലകള്‍ നാടന്‍ കലകള്‍ എന്നിങ്ങനെ. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവയെല്ലാം ശാസ്ത്രീയകലകളാണ്‌. പടയണി, തെയ്യം, തെരുക്കൂത്ത്‌, കുറത്തിയാട്ടം, കുമ്മാട്ടി തുടങ്ങിയവയെല്ലാം നാടോടി അഥവാ നാടന്‍ കലകളും. കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്‌, കഥകളി, മോഹിനിയാട്ടം എന്നീ ശാസ്ത്രീയകലകളെല്ലാം വളര്‍ന്നത്‌ ക്ഷേത്രങ്ങളെ ആശ്രയിച്ചാണ്‌. ക്ഷേത്രകലകളായി ഇവ അറിയപ്പെടാന്‍ കാരണവും അതു തന്നെ. ലോക ശ്രദ്ധ നേടിയിട്ടുള്ളവയാണ്‌ നമ്മുടെ കലാരൂപങ്ങള്‍ . വിശേഷിച്ചും ശാഷ്രീയകലകള്‍. വര്‍ഷങ്ങളോളം കഠിനപരിശ്രമം ചെയ്താലേ ശാസ്ത്രീയകലകളില്‍ കേമനാവാന്‍ കഴിയൂ. കേരളീയ കലാരൂപങ്ങളെ കുറിച്ച്‌ അറിവു നേടണമെങ്കില്‍ നമ്മുടെ പാരമ്പര്യം, ചരിത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ അറിവു കൂടിയെ തീരു. ആ അറിവിണ്റ്റെ ചെപ്പു തുറക്കുകയാണ്‌ ഈ ബ്ളോഗ്‌. 




Latest Updates

Feature Articles 
 Articles